വ്യവസായിയും സിപിഐമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ വ്യവസായി മുഹമ്മദ് ഷർഷാദ് സമർപ്പിച്ച പരാതി കോടതിയിൽ രേഖയായി എത്തിയതിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായിക റത്തീന പി ടി. മുഹമ്മദ് ഷർഷാദിന്റെ മുൻ ജീവിതപങ്കാളിയാണ് സംവിധായക റത്തീന. റത്തീനയെയും പലരും ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു.
ഇപ്പോൾ അതിനോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് റത്തീന. സമൂഹമാധ്യമങ്ങളിലൂടെയാണ് അവരുടെ പ്രതികരണം.
'ആടിനെ പട്ടിയാക്കുന്ന ഒരുത്തന്റെ വർത്താനം കേട്ട്, അയാൾ വിസർജ്ജിച്ച അമേദ്യം ഇപ്പൊ ബിരിയാണി ആകുമെന്നും കരുതി അത് രുചിച്ചു നോക്കുന്നവർ ചെയ്‌തോളൂ.
തൊട്ട് നോക്കുന്നവർക്ക് അങ്ങനെ ആവാം, മണക്കുന്നവർക്ക് അതും ചെയ്യാം. അതൊക്കെ നിങ്ങളുടെ താല്പര്യം പോലെ. അടിച്ചു തളിച്ച് വൃത്തിയാക്കിയ എന്റെ ഉമ്മറത്തോട്ടു അതും പിടിച്ചു കയറാൻ നോക്കണ്ട. നടക്കൂല്ല .. നഹീന്ന് പറഞ്ഞാ നഹീ… ! NB : കറന്റുള്ളവർക്കു കത്തിയാൽ മതി !,' എന്നാണ് റത്തീനയുടെ പോസ്റ്റിൽ പറയുന്നത്.
നേരത്തെ പുഴു സിനിമയുമായി ബന്ധപ്പെട്ടും വിവാഹബന്ധം പിരിയാനിടയായ സാഹചര്യത്തെ കുറിച്ചും മുഹമ്മദ് ഷർഷാദ് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇവ റത്തീനയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളും സൈബർ ആക്രമണവും ഉണ്ടാകുന്നതിന് കാരണമായിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഹമ്മദ് ഷർഷാദ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള റത്തീനയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്