കണ്ണൂർ: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിക്കുള്ളിൽ അസന്തോഷം ഉയരുന്നതായി റിപ്പോർട്ട്. ചെറുകക്ഷികളുമായി പ്രാഥമിക തലത്തിൽ പോലും ആലോചന നടത്തിയിട്ടില്ലെന്ന വിമർശനമാണ് ഉയരുന്നത്. ഐഎസ്ജെഡി, ആർജെഡി, ഐഎൻഎൽ എന്നീ പാർട്ടികൾ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
സിപിഐയും കേരള കോൺഗ്രസ് (എം) യുമായി മാത്രമാണ് കാര്യമായ ചര്‍ച്ച നടന്നതെന്ന ആക്ഷേപവും ഉന്നയിക്കപ്പെടുന്നുണ്ട്. മറ്റ് ഘടകകക്ഷികൾ അധിക സീറ്റുകൾ ആവശ്യപ്പെടരുതെന്ന നിർദേശം സിപിഐഎം നൽകിയതായും സൂചന ഉണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയതെന്നാണ് വിവരം. സീറ്റ് സംബന്ധിച്ച വ്യക്തത വൈകുന്നത് മുന്നണിക്ക് തിരിച്ചടിയാകാമെന്ന് ചെറുകക്ഷികൾ മുന്നറിയിപ്പ് നൽകുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറല്‍ താരത്തിന്റെ വിവാഹ വിവാദം; തനിക്കെതിരെ കേസ് എടുക്കണമെങ്കില്‍ എടുക്കട്ടെയെന്ന് മന്ത്രി വി.
വിഷുക്കണി ദര്‍ശനത്തിനൊരുങ്ങി ഗുരുവായൂർ: പുലര്‍ച്ചെ 2.55 മുതല്‍ വിഷുക്കണി ദര്‍ശനം
കേരളം കടുത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40°C വരെ
ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; സ്വമേധയ കേസെടുത്ത് യുവജന കമ്മീഷൻ