തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വ്യക്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ.
അതേസമയം താൻ ചുമതലയേറ്റ സമയം നിരവധി കേസുകൾ തടസം നിൽക്കുന്ന സമയമായിരുന്നു എന്നും വിഭവസമാഹരണവും വെല്ലുവിളിയായിരുന്നു എന്നും ദിവ്യ പറയുന്നു. എന്നാൽ എല്ലാം ഇന്ന് മാറി. ട്രയൽ റൺ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ജിഎസ്‌ടിയായി എത്തി. വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിൻ്റെ നിർമ്മാണം ഈ വർഷം തുടങ്ങുമെന്നും ദിവ്യ കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തിലെ തർക്കത്തെ കുറിച്ചും ദിവ്യ പ്രതികരിച്ചു. ഓരോ മലയാളിക്കും ഇത്രയും വലിയ വികസന പദ്ധതിക്ക് സാക്ഷ്യം വഹിക്കാനാവുന്നത് തന്നെ വലിയ കാര്യമാണ്. ഈ ഘട്ടത്തിലെ തർക്കങ്ങൾ ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്