വാഷിംഗ്‌ടൻ : കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങാനിരുന്ന ഇന്ത്യയും പാകിസ്താനും അതില്‍ നിന്ന് പിന്മാറിയതിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപാട് പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയായേക്കാവുന്ന സാഹചര്യത്തില്‍ നിന്ന് ഇരുരാജ്യങ്ങളിലെ നേതാക്കള്‍ പിന്മാറാനെടുത്ത ധീര തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ധീര നടപടികൾ ഇരുരാജ്യങ്ങളിലെയും ജനതയ്ക്ക് അഭിമാനകരമാണ്, ഇന്ത്യയുമായും പാകിസ്താനുമായും യുഎസിന് ശക്തമായ വ്യാപാര ബന്ധങ്ങളുണ്ടെന്നും ഈ ഘടകങ്ങൾ ഇനി കൂടുതൽ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയിരം വർഷം കഴിഞ്ഞാലെങ്കിലും കശ്മീർ പ്രശ്നപരിഹാരത്തിനായി ഇന്ത്യയും പാകിസ്താനുമെല്ലാം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും നേതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്