തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിയുടെ തുറന്നുപറച്ചില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഈയാഴ്ച തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
മെഡിക്കല്‍ കോളേജില്‍ എത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ ഡോക്ടര്‍ ഹാരിസ് ഹസനില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.
ഡോക്ടര്‍ ഹാരിസ് ഹസനിനെ കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പ് മേധാവികളുമായും വിദഗ്ധസമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.
ഇതില്‍ ഉപകരണങ്ങളുടെയും മറ്റും അഭാവം ഡോക്ടര്‍മാര്‍ സമിതി അംഗങ്ങളെ അറിയിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമിക കണ്ടെത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്