ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ്‌ ചെന്നിത്തലയാണോ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്; പരിഹസിച്ച് വി ശിവൻകുട്ടി

FEBRUARY 14, 2026, 3:19 AM

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്ന രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകം നേരത്തെ വിതരണം ചെയ്യുന്നതിനെ എന്തിനാണ് പരിഹസിക്കുന്നതെന്ന് മന്ത്രി ചോദിച്ചു.

രമേശ് ചെന്നിത്തലയെപ്പോലെ പ്രമുഖനായ ഒരാൾ ഇത്തരത്തിലുള്ള മണ്ടത്തരം ചോദിക്കാൻ പാടില്ലായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ മണ്ടത്തരം വിളിച്ചുപറയുന്ന ആളാണോ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനെന്നും മന്ത്രി വി ശിവൻകുട്ടി പരിഹസിച്ചു.

തൃശ്ശൂരിൽ സ്കൂൾ കലോത്സവ സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നെക്കുറിച്ച് പറഞ്ഞത് മികച്ച വിദ്യാഭ്യാസ മന്ത്രി എന്നാണ്. എന്നാൽ തൊട്ടടുടുത്ത ദിവസം പറഞ്ഞ വാക്കുകൾ പറയാൻ കൊള്ളാത്തതാണ്. എങ്ങനെ എങ്കിലും മുഖ്യമന്ത്രി ആകണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അത് എന്തായാലും നടക്കില്ല- വി ശിവൻകുട്ടി പരിഹസിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam