പത്തനംതിട്ട: വയോധികയ്ക്ക് മർദനം. തിരുവല്ല പൊടിയാടിയിലാണ് ദാരുണമായ സംഭവം നടന്നത്. എഴുപത്തിരണ്ടുകാരിയായ രുഗ്മിണിയമ്മയ്ക്കാണ് മർദനമേറ്റത്. വെളളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ രുഗ്മിണിയമ്മയെ മർദിക്കുകയായിരുന്നു.
രുഗ്മണിയമ്മയെ പരുമലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരേഴത്ത് മാലിയിൽ ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് രുഗ്മിണിയമ്മയെ മർദിച്ചത്. വാഹനത്തിലാണ് സംഘമെത്തിയത്. വീടിന്റെ മുൻവശത്തെ ഗേറ്റ് ചവിട്ടിത്തുറന്നാണ് ഇവർ അകത്തുകയറിയത്. ഗൃഹോപകരണങ്ങളും തകർത്തുവെന്നാണ് വിവരം.
ഗോപകുമാറിന്റെ ഇരുപതു വയസുളള മകനെ രുഗ്മിണിയമ്മയുടെ മകൻ രാജീവും സംഘവും ചേർന്ന് ആറുമാസം മുൻപ് മർദിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഗോപകുമാർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടർന്ന് മകനെ മർദിച്ചതിന് പകരം ചോദിക്കാനായി രുഗ്മിണിയമ്മയുടെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി