കോഴിക്കോട്: ട്രാഫിക് തിരക്കിൽ നിന്ന് മുങ്ങാനായി എളുപ്പവഴി നോക്കി ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വയോധിക. കോഴിക്കോട് എരിഞ്ഞപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.
വയോധിക ഫുട് പാത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ട വയോധിക സ്കൂട്ടർ യാത്രികനെ തടഞ്ഞു.
സ്കൂട്ടറുമായി പോകാൻ യാത്രികൻ വീണ്ടും ശ്രമം നടത്തിയപ്പോൾ വയോധിക കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി.
ഒടുവിൽ സ്കൂട്ടർ യാത്രികൻ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിൻ്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
കോഴിക്കോട് സ്വദേശി പ്രഭാവതി അമ്മയാണ് സ്കൂട്ടർ യാത്രികനെ തടഞ്ഞത്. അഫ്‌ലു സ്റ്റോറീസ് എന്ന വ്ലോഗർ പകർത്തിയതാണ് ദൃശ്യങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!