തൃശൂര്‍: പൊറത്തിശേരിയില്‍ ഇടഞ്ഞ കൊമ്പന് പിങ്ക് പൊലീസിന്റെ കാര്‍ കുത്തിമറിച്ചിട്ടു. പൊറത്തിശേരിയില്‍ കല്ലട വേലാഘോഷമായിരുന്നു. ദേശക്കാരുടെ എഴുന്നള്ളിപ്പിന് ആനകളെ എഴുന്നള്ളിക്കാറുണ്ട്.
അങ്ങനെ, എഴുന്നള്ളിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്ന കൊമ്പന് ആയയില്‍ ഗൗരി നന്ദന് ഇടഞ്ഞോടി. കലിപൂണ്ട കൊമ്പന് നേരെ പാഞ്ഞടുത്തത് പൊറത്തിശേരി കണ്ടാരംത്തറ മൈതാനത്ത് നിര്‍ത്തിയിട്ട പിങ്ക് പൊലീസിന്റെ കാറിനു സമീപത്തേയ്ക്കായിരുന്നു.
കാറിന്റെ പുറകുവശം കൊമ്പ് കൊണ്ട് കുത്തിമറിച്ചു. എന്നിട്ടും ആനയുടെ അരിശം തീര്‍ന്നില്ല. മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. കാറിന്റെ പുറകുവശം തകര്‍ന്നു. എലിഫന്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാന്മാരും ചേര്‍ന്ന് ആനയെ പെട്ടെന്നു തളച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍