രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

JANUARY 26, 2026, 11:15 PM

പയ്യന്നൂർ പാർട്ടി ഫണ്ട് തട്ടിപ്പിൽ ചർച്ചയില്ല. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമെന്ന് സ്പീക്കർ പറഞ്ഞു.

എന്നാൽ വിഷയം ഗൗരവമുള്ളതാണെന്നും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധിച്ചു.

ബഹളത്തിന് ഇടയിലും നടപടികൾ സ്പീക്കർ തുടർന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ കവാടത്തിന് മുന്നിൽ രണ്ട് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹ സമരം ആരംഭിച്ചു.

vachakam
vachakam
vachakam

നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരം ചെയ്യുന്നത്. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സമരം നിയമസഭാ കവാടത്തിലാണെങ്കിലും ഹൈക്കോടതിയ്ക്ക് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam