മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടില്‍ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നു. ഇവര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
നിപ സംശയിച്ചതിനാല്‍ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ നല്‍കിയിരുന്നു. ഇവര്‍ക്ക് ആന്റിബോഡി നല്‍കും. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും. മാറാക്കര- എടയൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും.
ജില്ലയിലാകെ എല്ലാവരും മാസ്‌ക് ധരിക്കണം. ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരമില്ല. ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുന്ന ഏഴ് പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഏഴും നെഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്