പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥിയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഗ്രീഷ്മയെ തെളിവെടുപ്പിനായി അക്ഷയ സെൻ്ററിൽ എത്തിച്ചു. ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച ശേഷംരേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
' പരീക്ഷാ സെന്റർ പത്തനംതിട്ട ആയതിനാല്‍ പരീക്ഷയെഴുതാൻ പോകില്ലെന്ന് കരുതിയെന്നാണ് ' ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്.
"നീറ്റ്" വ്യാജ ഹാൾടിക്കറ്റ് : അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ
വിദ്യാർത്ഥിക്കായി വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിൽ വെച്ചാണെന്ന് ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ ജീവനക്കാരിയെ ഏൽപിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ മറന്നുപോയതിനാൽ പിന്നീട് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാർഡ് ഡിസ്കും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്