കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണം: എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന്  ബന്ധുക്കൾ 

MAY 2, 2025, 9:28 PM

കൊച്ചി: കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തിൽ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കൾ. 

മരണം നടന്നു എന്നതിൽ കവിഞ്ഞ് മറ്റു വിവരങ്ങൾ അറിയില്ലെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. 

ബിൻസിയുടെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന് നി​ഗമനം

vachakam
vachakam
vachakam

ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇരുവരും തമ്മിൽ പ്രശ്‌നമില്ലെന്ന് മാത്രമല്ല, നല്ല സ്‌നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചേക്കും.

സാമ്പത്തികമായും ഇരുവർക്കും പ്രശ്‌നങ്ങളില്ല. കുട്ടികളെ കൂടെകൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാൻ ഇരുന്നതാണെന്ന് സൂരജിന്റെ ബന്ധു പറഞ്ഞു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam