പാലക്കാട്: മനിശ്ശേരിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകനു കുരുക്കൊരുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു മരിച്ചത്. മനിശ്ശേരിയിലെ വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14നു തൂങ്ങിമരിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു.
മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിന്റെ മുന്നിലെ വാതിൽ മാത്രം പൂട്ടി താക്കോൽ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം യാത്രപറഞ്ഞു മടങ്ങി.
പിന്നീടു വീണ്ടും ഇരുവരും തിരിച്ചെത്തുകയായിരുന്നു. വൈകിട്ട് അഞ്ചോടെ കിരണിന്റെ സ്കൂട്ടർ പുറത്തു നിർത്തിയിട്ടതു കണ്ട ബന്ധുക്കൾ പിൻവാതിലിലൂടെ കയറി പരിശോധിച്ചപ്പോഴാണു വീടിന്റെ ഒന്നാം നിലയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിഷൻ പാറമേൽപടിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്