ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. ഓമനപ്പുഴ സ്വദേശി എയ്ഞ്ചൽ ജാസ്മിൻ(28)ആണ് മരിച്ചത്.
തോർത്ത് ഉപയോഗിച്ചത് കഴുത്ത് മുറുകി കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ കസ്റ്റഡിയിലെടുത്തു.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടർമാരോട് സൂചിപ്പിക്കുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്‌മോൻ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്