വയനാട്ടിൽ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം 

MAY 16, 2025, 6:31 AM

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ  തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.  

ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്.  

 ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണു പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു.  

vachakam
vachakam
vachakam

കൽപ്പറ്റയിൽ നിന്ന് ഫയ‍ർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവം നടക്കുമ്പോൾ വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരേയും സുരക്ഷിതരായി മാറ്റിയതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam