വിഴിഞ്ഞം: രാജ്യത്തെ അമ്പരിപ്പിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനം രണ്ടാംഘട്ടത്തിലേക്ക്. 9560 കോടിയാണ് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്. 2028 ൽ നിർമാണം പൂർത്തിയാകും.
ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 5.93 ലക്ഷം കണ്ടെയ്നാറാണ് കൈകാര്യം ചെയ്തത്. നിർമാണ ഘട്ടം പൂർത്തിയാകുന്നതോടുകൂടി തുറമുഖത്തിന്‍റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 35 ലക്ഷം ടിഇയു ആയി വർധിക്കും.
ബർത്തിന്‍റെ നീളം 2000 മീറ്ററാകുമ്പോൾ പുലിമുട്ടിന്‍റെ നീളം 4000ത്തോട് അടുക്കും. കണ്ടെയ്നർ സംഭരണ യാർഡിന്‍റെ വിപുലീകരണം, 1220 മീറ്റർ നീളമുള്ള മൾട്ടി പർപ്പസ് ബർത്തുകൾ, ബ്രേക്ക് വാട്ടറിനോട് അനുബന്ധിച്ച് 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യം എന്നിവ കൂട്ടിചേർക്കും.
ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും തുറമുഖത്തേക്കുള്ള ഭൂഗർഭ റെയിൽ പാതയുടെ നിർമാണം ആരംഭിക്കേണ്ടതുണ്ട്. 10.7 കിലോമീറ്റർ ആണ് ഈ റെയിൽപാതയുടെ നീളം. 9.02 കിലോമീറ്റർ ദൂരവും ടണലിലൂടെയാകും കടന്നുപോകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്