ആശുപത്രിയിലെത്തിച്ചത് കിലോ മീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയില്‍ അഞ്ച് വയസുകാരന്‍ പനി ബാധിച്ച് മരിച്ചു 

AUGUST 23, 2025, 10:15 AM

തൊടുപുഴ: ഇടുക്കി ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി-ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മരണം.

യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. മാങ്കുളത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്ക് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാട്ടിലൂടെ ആളുകള്‍ ചുമന്നാണ് മൃതദേഹം തിരികെ എത്തിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam