പതാക ഉയർന്നു: മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് തുടക്കം

JANUARY 31, 2026, 7:06 AM

കോഴിക്കോട്: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന്റെ പരിപാടികൾക്ക് തുടക്കം കുറിച്ച് നഗരിയിൽ പതാക ഉയർന്നു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ആത്മീയവൈജ്ഞാനിക സംഗമങ്ങളാണ് ഇന്ന്(ശനി) മുതൽ മർകസിൽ നടക്കുക.

ജാമിഅ മർകസിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമമാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്ന്.

vachakam
vachakam
vachakam

പ്രാസ്ഥാനിക സംഗമം, സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോൺക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം, പണ്ഡിത സംഗമം എന്നിവയും സമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാളെ(ഞായർ) മുതൽ ബുധനാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ വൈകുന്നേരം 7 ന് മതപ്രഭാഷണവും തിങ്കൾ വൈകുന്നേരം 4 ന് ബറാഅത്ത് ആത്മീയ സംഗമം, ബുധൻ രാത്രി അഹ്ദലിയ്യ ആത്മീയ സംഗമം എന്നിവയും നടക്കും.

വ്യാഴാഴ്ച നടക്കുന്ന സനദ് ദാന പൊതു സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളും മത പണ്ഡിതരും സാമൂഹികരാഷ്ട്രീയ പ്രമുഖരും സംബന്ധിക്കും.

സമ്മേളന നഗരിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സയ്യിദ് മുഹമ്മദ് ബാഫഖി, ഗഫൂർ ഹാജി അൽ ഐൻ തുടങ്ങിയവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam