തിരുവനന്തപുരം: സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി.
കാല് കഴുകിപ്പിക്കൽ നീചമായ നടപടിയാണ്. ചരിത്രത്തെ വളച്ചൊടിക്കലും അനാചാരങ്ങൾ തിരികെ കൊണ്ടുവരിക എന്നതുമാണ് ആർഎസ്എസ് നയം.
കാല് കഴുകുന്നത് കേരളത്തിന്റെ സംസ്കാരമല്ല. ആർഎസ്എസ് അജണ്ടയാണ് ഗവർണറിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കുട്ടികളെ കൊണ്ട് കാൽ കഴുകിക്കാനാകില്ല. സ്കൂളുകൾക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ അത്യുജ്ജ്വല നേട്ടത്തെ തകർക്കുന്ന സമീപനമാണ് ഗവർണറുടേതെന്നും പാദപൂജ വിവാദത്തിൽ ഗവർണർക്ക് മന്ത്രി മറുപടി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല! ശോഭ സുരേന്ദ്രനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ
വോട്ട് ചെയ്യാനെത്തിയത് പാർട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ച്; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാജീവ്
വോട്ടിന് നോട്ട് വിവാദം: നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രത്തൻ യു ഖേൽക്കർ
അമേരിക്കൻ യാത്രയ്ക്ക് മുമ്പ് വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന്