എറണാകുളം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതായി റിപ്പോർട്ട്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിൻ്റോ സെബസ്റ്റ്യനാണ് പരാതിക്കാരൻ എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിന് കേസെടുക്കണമെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
എന്നാൽ തനിക്കെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്ന് ആയിരുന്നു രാജിവച്ച ശേഷമുള്ള രാഹുലിന്റെ ന്യായീകരണം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഗർഭച്ഛിദ്രം ആവശ്യപ്പെടുന്ന ശബ്ദരേഖയെ കുറിച്ച് കൃത്യമായ മറുപടി നൽകാനും രാഹുൽ തയാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്