മുൻ അക്കൗണ്ടൻ്റ് ജനറൽ ജയിംസ് കെ ജോസഫ് നിര്യാതനായി

AUGUST 25, 2025, 10:48 PM

മുൻ അക്കൗണ്ടൻ്റ് ജനറൽ ജയിംസ് കെ ജോസഫ്(76) നിര്യാതനായി.പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എം ഇ ജോസഫിൻ്റെ മകനാണ്.കേരള, മഹാരാഷ്ട്ര, തമിഴ്നാട് അക്കൗണ്ടൻ്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെ എസ് ആർ ടി സി എം ഡിയായും കെ എസ് ഐ ഡി സി എം ഡിയായും പ്രവർത്തിച്ചു . ദീപികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിക്കുകയുണ്ടായി.

ശവസംസ്കാരം ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ. ഭൗതിക ശരീരം അന്നേ ദിവസം രാവിലെ 9 മണിക്ക് പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കുന്നതായിരിക്കും.

ഭാര്യ ഷീലാ ജയിംസ് (മുൻ മന്ത്രി ബേബി ജോണിൻ്റെ മകൾ) മക്കൾ ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam