'തൃശൂരില്‍ വ്യാജവോട്ട് ചേർത്തെങ്കിൽ ഉത്തരവാദിത്തം വീട്ടുടമസ്ഥന്'; ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ്

AUGUST 11, 2025, 1:06 AM

 തൃശൂര്‍ : തൃശൂരിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന് ബിജെപി.  സ്വന്തം വീട്ടിൽ ആരെങ്കിലും വ്യാജ വോട്ട് ചേർത്തിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിത്തം വീട്ടുടമസ്ഥനാണെന്ന് ബിജെപി തൃശൂര്‍ മുൻ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാർ  പറഞ്ഞു. 

വോട്ടർപട്ടികയിൽ ഉള്ളവർ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വോട്ട് ചെയ്യാത്തതെന്നും ചെയ്യാത്ത വോട്ടിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും   അനീഷ് കുമാർ പറഞ്ഞു.

   'തൃശൂരിൽ സ്ഥിരതാമസമാക്കിയ നിരവധി പേർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഇങ്ങോട്ട് മാറ്റിയിട്ടുണ്ടാകും. അതിനെ തെറ്റ് പറയാൻ സാധിക്കില്ല. രണ്ട് സ്ഥലത്തും വോട്ട് ചെയ്താൽ മാത്രമേ കള്ളവോട്ട് എന്ന് പറയാനാകൂ. കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മാണ്.

vachakam
vachakam
vachakam

ബിജെപിക്ക് ആ ശീലമില്ല. തൃശൂരിലെ ബിജെപി വിജയത്തിന്റെ പ്രഭ കെടുത്താനും കൃത്രിമമായി വോട്ട് ചേർത്തെന്ന് വരുത്തിത്തീർക്കണം. ഇതിന്‍റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. വ്യാജ വോട്ട് ചേര്‍ത്തെങ്കില്‍ ഫ്ളാറ്റ് ഉടമ മറുപടി പറയണം'.. അനീഷ് കുമാർ പറഞ്ഞു 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam