തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വെള്ളനാട് വെള്ളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്.
അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി ഇദ്ദേഹം സസ്പെൻഷനിലാണ് എന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക് പ്രവര്ത്തിച്ചിരുന്നത്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. വീടിന്റെ മുറ്റത്തെ പ്ലാവിലാണ് അനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ