തിരുവനന്തപുരം: അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്തു. വീടിന്‍റെ വാതിൽ തുറന്നു കൊടുക്കാത്തതിനാണ് വെട്ടിയത്.
ചാല കരിമഠം കോളനിയിൽ മണികണ്‌ഠൻ (26) ആണ് അച്ഛൻ സത്യനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മാസം ആര്യശാല മദ്യഷോപ്പിലെ സെക്യൂരിറ്റിയെ ആക്രമിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നു.
വീട്ടിൽ കയറ്റാത്തതിൽ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് സത്യന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ വലതുകാലിലും തുടയിലും കുത്തി.
സത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്