കോഴിക്കോട്: വാഷിംഗ് മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം ഉണ്ടായത്. കളിക്കുന്നതിനിടയിൽ വാഷിംഗ് മിഷീന്റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഹനാൻ വാഷിംഗ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചത്.
അതേസമയം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ്പ് ലോഡർ വാഷിംഗ് മെഷീനിൽ കുട്ടി കുടുങ്ങിയെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്