തിരുവനന്തപുരം: ബംഗാള്‍ സ്വദേശിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റേത് കൊലപാതകമെന്നാണ് സംശയം.
ബേലാഗച്ചി സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന് ഗില്‍ദറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വയസായിരുന്നു പ്രായം. അമ്മയെയും സുഹൃത്ത് തന്‍ബീര്‍ ആലത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴക്കൂട്ടത്തായിരുന്നു മുന്നിയും കുഞ്ഞും സുഹൃത്തും താമസിച്ചുവന്നിരുന്നത്. ഇന്ന് വൈകിട്ടാണ് കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് ഉണര്‍ന്നില്ലെന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാല്‍ കുഞ്ഞിന്റെ കഴുത്തിലെ പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ