ആലപ്പുഴ: ചെന്നിത്തല പഞ്ചായത്തിൽ ഭരണം അനിശ്ചിതത്വത്തിലേക്ക്. കഴിഞ്ഞ തവണ യുഡിഎഫിന്റെ പിന്തുണയോടെ എൽഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണയും സമാന സാഹചര്യം ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായത്. ആരെയും പിന്തുണയ്ക്കാനില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതാണ് ഭരണപ്രതിസന്ധിയ്ക്ക് കാരണമായത്.
എൻഡിഎയ്ക്കും എൽഡിഎഫിനും ഏഴ് വീതം സീറ്റുകളാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചു.
ഇതോടെ യുഡിഎഫിന്റെ പിന്തുണയോടെ സിപിഐഎം വീണ്ടും ഭരണത്തിലേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുൻ പ്രതിപക്ഷ നേതാവും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല എംഎൽഎയുടെ സ്വന്തം സ്ഥലമാണെന്ന രാഷ്ട്രീയ പ്രാധാന്യം ചെന്നിത്തലയ്ക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
