പാലക്കാട്: ജവാന്‍ ഡീലക്‌സ് ത്രീ എക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തില്‍, ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ പാലക്കാട് മേനോന്‍പാറയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡാണ് ബ്രാന്‍ഡിയുടെ ഉല്‍പ്പാദകര്‍.
മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡിലെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ നിര്‍മ്മാണ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച രാവിലെ 11.30 ന് ആരംഭിക്കും. എക്‌സൈസ് മന്ത്രി എം.ബി രാജേഷ് തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നാണ് ബ്രാന്‍ഡി നിര്‍മ്മിക്കുന്നതെന്ന് ബെവ്‌കോ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായ ഹര്‍ഷിത അട്ടലൂരി പറഞ്ഞു.
മൂന്ന് ലൈന്‍ ഉല്‍പ്പാദന ശേഷിയുള്ള പൂര്‍ണ്ണമായും യന്ത്രവല്‍ക്കൃത ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന്, പ്രതിദിനം 13,500 കെയ്‌സ് ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍, ഒരു ഷിഫ്റ്റില്‍ കുറഞ്ഞത് 40 തൊഴിലാളികളെങ്കിലും വേണ്ടിവരും. ബ്ലെന്‍ഡിങ്, ബോട്ടിലിങ് മുതല്‍ ക്യാപ്പിങ്, ഫൈനല്‍ പാക്കേജിങ് എന്നിവ വരെ, മുഴുവന്‍ പ്രക്രിയയും പൂര്‍ണ്ണമായും യന്ത്രവല്‍ക്കൃതമായിരിക്കും.
ജവാന്‍ ഡീലക്‌സ് ത്രീ എക്‌സ് റമ്മിനെ അപേക്ഷിച്ച് ദിവസേനയുള്ള നിര്‍മ്മാണ അളവ് വളരെ കൂടുതലായിരിക്കും ബ്രാന്‍ഡിക്ക്. നിലവില്‍, പ്രതിദിനം 6,000 മുതല്‍ 8,000 കേസ് വരെയാണ് ജവാന്‍ റം നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ണ്ണമായും മനുഷ്യാദ്ധ്വാനം കൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്