കണ്ണൂർ: റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ വച്ച സ്കൂൾ വിദ്യാർത്ഥികൾ പിടിയിലായി. പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെയാണ് സംഭവത്തിൽ ആർ.പി.എഫ് പിടികൂടിയത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായി ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ട്രാക്കിൽ കരിങ്കൽ ചീളുകൾ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോവുകയും ചെയ്തു. എന്നാൽ കൃത്യ സമയത്ത് ലോക്കോപൈലറ്റ് ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോൾ പാളത്തിന്റെ പരിസരത്തായി വിദ്യാർത്ഥികളുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തി.
അതേസമയം ട്രാക്കിൽ കല്ലുകൾ വച്ച് മാറി നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെത്തുടർന്ന് ചെയ്തതാണെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത് കേസെടുത്ത ആർ.പി.എഫ് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർത്ഥികളെ വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്