H1 N1 രോഗബാധ; വെണ്ണല ഗവൺമെന്‍റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു

AUGUST 12, 2025, 4:01 AM

കൊച്ചി: എറണാകുളം വെണ്ണലയിൽ എച്ച്‍ വൺ എൻ വൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചതായി റിപ്പോർട്ട്. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി ഉണ്ടായത്. 

അതേസമയം ക്ലാസ് അടച്ചതോടെ പഠനം ഓൺലൈൻ വഴി ആക്കി. ആലുവ യുസി കോളേജിനടുത്തുള്ള ജ്യോതി നിവാസ് സ്കൂളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഏഴ് വിദ്യാർത്ഥികൾക്കാണ് ഇവിടെ പകർച്ച പനി റിപ്പോർട്ട് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പനി ബാധിതരായ കുട്ടികൾ സ്കൂളിൽ എത്തരുതെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി. നിലവിൽ സ്കൂളുകൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam