കോഴിക്കോട് ∙ 2026 ഹജിന് അപേക്ഷ സമർപ്പിച്ചവരിൽ നിന്നുമുള്ള തിരഞ്ഞടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ് കമ്മിറ്റി ഓഫിസിൽ നടന്നു.നറുക്കെടുപ്പിന് ഇന്ത്യയിലൊട്ടാകെയായി ഒരു ലക്ഷം സീറ്റുകളാണ് പരിഗണിച്ചത്. ഇതിൽ കേരളത്തിന് 8,530 സീറ്റ് അനുവദിച്ചു സൗദി അറേബ്യ ഔദ്യോഗികമായി ഹജ് ക്വാട്ട നിശ്ചയിച്ചിട്ടില്ല. .
ഹജ് നയം പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 പ്ലസ് വയസ്സോ അതിനു മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45നും 65നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ 3,620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കിയൂള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. അപേക്ഷകർക്ക് ലഭിച്ച കവർ നമ്പറുകൾ പ്രകാരമാണ് വിവരങ്ങൾ ലഭ്യമാവുക.
വെയ്റ്റിങ് ലിസ്റ്റിൽ വിതൗട്ട് മെഹ്റത്തിലെ ബാക്കിയുള്ളവർക്കായിരിക്കും ആദ്യ പരിഗണന. പിന്നീട് ജനറൽ-ബി-ബാക്ക്ലോഗ് (2025 വർഷം അവസരം ലഭിക്കാത്തവർ), ജനറൽ എന്നീ ക്രമത്തിലാണ്. നിലവിൽ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇപ്പോൾ പരിഗണന ലഭിച്ചിട്ടില്ല. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള കൂടുതൽ നിർദ്ദേശങ്ങളും വെബ്സൈറ്റിലൂടെ ലഭ്യമാകും.
1,52,300 രൂപ, 2026 ഹജിന് തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായി ഈ മാസം 20നുളളിൽ അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓൺലൈൻ ആയും പണമടക്കാവുന്നതാണ്.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പൂം കൂടാതെ റദ്ദാകും.പണമടച്ച രസീത്, മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളൂം കേന്ദ്ര ഹജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കും.ആവശ്യമായ നിർദ്ദേശങ്ങൾക്കായി സംസ്ഥാന ഹജ് കമ്മിറ്റിയുടെ ഹജ് ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഹജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ് ട്രെയിനറുടെ സഹായം തേടാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്