മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാവ് പൊലീസിൽ കീഴടങ്ങി. മാറഞ്ചേരി പഞ്ചായത്ത് അംഗവും പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവുമായ കെ എ ബക്കറാണ് കീഴടങ്ങിയത്.
പകുതിവിലയ്ക്ക് സ്‌കൂട്ടർ അടക്കമുള്ള സാധനങ്ങൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് പാതിവില തട്ടിപ്പ് കേസ്.
നാഷണൽ എൻജിഒ കോൺഫഡറേഷൻ ആജീവനാന്ത അധ്യക്ഷൻ കെ എൻ ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേർന്നാണ് പാതിവില തട്ടിപ്പ് നടത്തിയത്.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ബക്കർ കീഴടങ്ങിയത്. 330 പരാതികളിലായി 32 കേസുകൾ ബക്കറിനെതിരെയുണ്ട്. ഇയാൾ രണ്ട് മാസമായി ഒളിവിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്