കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കാരണം കാണിക്കൽ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി നോട്ടിസിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല.
വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും ആർബിഐ മാർഗനിർദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.
കിഫ്ബിക്കെതിരായ തുടർ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇ.ഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം. അബ്രഹാമിനും അയച്ച നോട്ടിസുകളും സ്റ്റേ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
