തിരുവനന്തപുരം: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യാഎക്സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി. വെളളിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്.
റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോളില് നിന്ന് നിര്‍ദേശം നല്കി. ഇതേ തുടര്‍ന്നാണ് വിമാനം രാവിലെ 5:30 ന് തിരുവനന്തപുരത്തിറക്കിയത്. എന്നാല്‍ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. തുടര്‍ന്ന് മൂടല്‍ മഞ്ഞ് മാറിയെന്നും വിമാനമിറക്കാനാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് 7:30 ഓടെ വിമാനം തിരികെ കൊച്ചിയിലേയ്ക്ക് പറക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്