സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യുനമർദപാത്തി നിലനില്‍ക്കുന്നതിനാലും അടുത്ത അഞ്ച് ദിവസം മഴ തുടർന്നേക്കും.
ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകള്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 25 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. നിലവിൽ 25 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ആകെ 25 സെന്റിമീറ്റർ കൂടി ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു
കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി കന്നിവോട്ടര്‍
ശബരിമല സ്വർണക്കൊള്ള: പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം; വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ അക്രമികൾ
കാന്തപുരത്തിന്റെ പിന്തുണ ലഭിച്ചു, തവനൂരിൽ പതിനായിരം വോട്ടിന് ജയിക്കും: കെ.ടി. ജലീൽ