ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ട്. വഴിയോര കടകൾക്ക് മുകളിലാണ് മണ്ണ് പതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്