വയനാട്: ചിങ്ങപ്പുലരിയിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.
ഡാമിലെ ജലനിരപ്പ് റൂൾ കർവ് 774.50 കടന്നതിനു പിന്നാലെയാണ് ഡാം തുറന്നത്. ഒരു ഷട്ടർ 10 സെന്റീമീറ്ററാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. 8.5 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ സമീപത്തെ നദീ തീരങ്ങളായ കരമാൻ തോട്, പനമരം എന്നിവിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി.
മുൻ വർഷങ്ങളിൽ കനത്ത മഴയിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സമയത്ത് നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളമുയരുകയും വീടുകളിൽ വെള്ളം കയറുകയും ആളുകളേ മാറ്റി പാർപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.
എന്നാൽ ഇത്തവണ ഇതുവരെ ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂട വൃത്തങ്ങൾ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്