കൊച്ചി: ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം പാർലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അഞ്ച് വര്‍ഷ ലഹരിമുക്ത ഗ്രാമം പദ്ധതിക്ക് തുടക്കം.
ഇതിന്റെ ഭാഗമായി, "നോ എൻട്രി" - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം ജൂൺ 26-ന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓഡിറ്റോറിയത്തിൽ വച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ നിർവഹിക്കുമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു.
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, കൊച്ചിയുടെ ഫ്യൂച്ചര്‍ കേരള മിഷന്റെ പിന്തുണയോടെ "ഫോർത്ത് വേവ് ഫൗണ്ടേഷൻ - പ്രൊജക്ട് വേണ്ട" യാണ് വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കുന്നത്.
പാർലമെന്റ് മണ്ഡലത്തിലെ കൊച്ചി കോർപ്പറേഷൻ, 6 മുനിസിപ്പാലിറ്റികൾ, 24 പഞ്ചായത്തുകൾ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ലഹരിമുക്ത ഗ്രാമം (S.A.F.E.Village) പദ്ധതി നടപ്പിലാക്കുന്നത്.
ലഹരിപദാര്‍ത്ഥങ്ങളുടെ സ്വാധീനത്തില്‍നിന്ന് കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കുക എന്ന ഗൗരവമായ പ്രതിസന്ധിയെ നേരിടുന്നതിന് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫയലുകൾ മുക്കാൻ നീക്കമെന്ന് ആക്ഷേപം; സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു
തോന്നിവാസം ചെയ്താ അടിച്ച് പണി തീർക്കും; ബിന്ദു വിനയകുമാറിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം
വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി കന്നിവോട്ടര്‍