കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

AUGUST 11, 2025, 9:46 PM

തിരുവനന്തപുരം: കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി കണക്ക്. 2024-25 ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേര്‍ 19 നും 25 നും ഇടയിലുള്ളവരാണ്. സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളില്‍ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍.

മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാന്‍ കാരണമെന്നാണ് എയ്ഡ്‌സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം. 

സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്നിലൂടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളജുകളിലുമായി ബോധവല്‍കരണ പ്രചാരണം ഊര്‍ജിതമാക്കാനാണ് തീരുമാനം. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ബോധവല്‍കരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam