അടിമാലി: കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചതായി വിവരം. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ താമസിച്ച വീടിനാണ് തിപിടിച്ചത്.
ശനിയാഴ്ച്ച വൈകിട്ടോടെ സമീപവാസികളില്‍ ഒരാള്‍ പ്രദേശത്തെത്തിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്. മരണപ്പെട്ടവരില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര കത്തി ചാമ്പലായ നിലയിലാണ്. വെള്ളത്തൂവല്‍ പൊലീസും അടിമാലി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. വീടിന് എങ്ങിനെ തീപിടിച്ചു, ഈ സമയത്ത് ആരൊക്കെയുണ്ടായിരുന്നു എന്നീ കാര്യങ്ങളില്‍ തുടര്‍പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തത വരുത്താനാകുവെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്