തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ ചുമതലയുള്ള എഇഒയില്‍ നിന്നും ഉടന്‍ വിശദീകരണം തേടുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൊല്ലത്തെ ഡിഇഒ പെന്‍ഷനായിരുന്നതിനാല്‍ എഇഒആന്റണി പീറ്ററിനായിരുന്നു ചുമതലയെന്നും അദ്ദേഹത്തില്‍ നിന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കും എന്നും പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യണം എന്നും മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതുപോലെ തന്നെ കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിര്‍മ്മിച്ചു നല്‍കും എന്നും ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും എന്നും കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്