ജാപ്പനീസ് ഇലക്ട്രോണിക്സ് ഭീമനും ടെസ്ലയുടെ പ്രധാന ബാറ്ററി വിതരണക്കാരുമായ പാനസോണിക് 10,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജപ്പാനകത്തും പുറത്തുമുള്ള പാനസോണിക് ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കമ്പനിയുടെ ആകെ ജീവനക്കാരില്‍ നാല് ശതമാനത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലാഭക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ജപ്പാനില്‍ 5,000 പേരെയും മറ്റുള്ള രാജ്യങ്ങളിലെ 5,000 പേരെയും പിരിച്ചുവിടും.
എന്നാൽ മറ്റ് കമ്പനികളേക്കാള്‍ മികച്ച പ്രകടനം കൈവരിക്കുന്നതിന് പിരിച്ചുവിടലുകള്‍ ആവശ്യമാണെന്നാണ് പാനസോണിക് ഹോള്‍ഡിംഗ്സ് സിഇഒ യുകി കുസുമി ജപ്പാനിലെ നിക്കി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, ലാഭകരമല്ലാത്ത ബിസിനസുകള്‍ ഉപേക്ഷിക്കാനോ അടച്ചുപൂട്ടാനോ കമ്പനി ആലോചിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്