പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
27ന് മണ്ഡല പൂജ കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം നട അടയ്ക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാൻ തന്നെയാണ് സാധ്യതയെന്നാണ് വിവരം. തിരക്ക് കൂടുന്നതിനാൽ ദർശനവും അഭിഷേകവും കഴിഞ്ഞ ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഇന്നലെ ഒരു ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയിരുന്നുവെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
