കൊല്ലം: കുടുംബവഴക്കിനെ തുടർന്ന് കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന് കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.
കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു.
രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരിച്ചു.
രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.
വഴക്കിനിടെ കയ്യില്‍ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയെ സാനുക്കുട്ടൻ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവ് സാനു കുട്ടന് ഒളിവിലാണ്. ഇയാൾ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വയനാട് ദുരിതാശ്വാസ ഫണ്ടിനായി കോൺഗ്രസിന് രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി സിപിഐഎം
അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ! രേവന്ത് റെഡ്ഡിയുടെ
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോഗ്രാഫർക്ക്
കൊല്ലം കാർ അപകടം: വാഹനം ഓടിച്ചത് സി.പി.ഐ.എം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ