പാലക്കാട്: അങ്കണവാടികൾക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. വില കൂടിയ സാധനങ്ങൾ ഓർഡർ ചെയ്ത് ആ നിരക്കിൽ വില കുറഞ്ഞ സാധനങ്ങൾ വാങ്ങിയാണ് ഇവിടെ തട്ടിപ്പ് നടത്തുന്നതെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കൊല്ലങ്കോട് ഐ. സി. ഡി. എസിന് കീഴിലെ 142 അങ്കണവാടികൾക്ക് വേണ്ടി ഉദ്യോഗസ്ഥർ ഓർഡർ ചെയ്തത് 99 മീഡിയ പ്ലയർ. വില ഒന്നിന് 2,000 രൂപ. പക്ഷെ ഓറ എൻ്റർപ്രേസസ് വിതരണം ചെയ്തത് 850 രൂപ മാത്രം വിലയുള്ള ടോയ് പിയാനോയെന്നാണ് റിപ്പോർട്ട്. കമ്പനിക്ക് ആകെ 1,05,800 അധിക ലാഭവും സർക്കാരിനു നഷ്ടവും.
4000 രൂപ വിലയുള്ള മരത്തിൻ്റെ ഷൂറക്കിനാണ് ഓഡർ നൽകിയത്. വന്നത് പ്ലാസ്റ്റിക്കിൻ്റെ ഷൂറാക്ക്. ഈ കച്ചവടത്തിൽ മാത്രം ഒന്നര ലക്ഷം രൂപ സർക്കാറിന് പോയി.
5000 രൂപയുടെ ഗ്രൈന്ററിന് പണം നൽകിയിട്ട് വാങ്ങിയത് 3500 രൂപയുടെ മിക്സി. ഒരു യൂണിറ്റിന് 1500 രൂപ നിരക്കിൽ വെട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. ഒരു യൂണിറ്റ് ടി വിക്ക് അധികം നൽകിയത് 1126 രൂപ . ഓർഡർ ചെയ്ത മ്യൂസിക് സിസ്റ്റത്തിന് വില 4500 രൂപ. ഈ വിലക്ക് വാങ്ങിയത് വെറും 2000 രൂപ മാത്രം വിലയുള്ള സിസ്റ്റം. ഇതിലൂടെ 3,01,416 രൂപയുടെ വെട്ടിപ്പ് നടന്നു.ഒരു കോടി 31 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇങ്ങനെ വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!