തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെയാണ് കേരളത്തിൽ വീണ്ടും മഴ ഭീഷണി ശക്തമായത്.
അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ - ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കര തൊടു്. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത.
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും അറിയപ്പെടുക. ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി ശക്തി കുറഞ്ഞതായും നിലവിൽ ഞായറാഴ്ച വരെ ഇന്ത്യൻ തീരത്ത് വലിയ ഭീഷണിയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടും, വോട്ടർമാർ തന്നെ പൂർണ്ണമായി സ്വീകരിക്കും; ആത്മവിശ്വാസം
“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ