ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യാണ് പ്രസിഡന്റ്. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറിയായും, ബി. ഹംസ ഹാജിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ : വൈസ് പ്രസിഡണ്ടുമാര്‍ സി.എച്ച് ഹമീദ് മാസ്റ്റര്‍, സമദ് തയ്യില്‍, മൊയ്തീന് കുഞ്ഞി കളനാട്. സെക്രട്ടറിമാര്‍: എം.എ ലത്തീഫ്, അഷറഫ് അലി വല്ലപ്പുഴ, ഒ.ഒ ശംസു, സണ്‍ റഹിം. ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി അന്‍വര്‍ സാദാത്ത് ഫിനാന്‍സ് സെക്രട്ടറി എം. ഇബ്രാഹിം . മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും.
പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എം.എ ലത്തിഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസിം ഇരിക്കൂര്‍ സ്വാഗതവും അഷറഫ് അലി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമല സ്വർണക്കൊള്ള: പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം; വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ അക്രമികൾ
കാന്തപുരത്തിന്റെ പിന്തുണ ലഭിച്ചു, തവനൂരിൽ പതിനായിരം വോട്ടിന് ജയിക്കും: കെ.ടി. ജലീൽ
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത