മലപ്പുറം: സൂപ്പർമാർക്കറ്റുകളുടെ പേരിൽ മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പെന്ന് ആക്ഷേപം. കർണ്ണാടക ആസ്ഥാനമായുള്ള ഇനെവിറ്റബിൾ മാർക്കറ്റിംഗ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്‌ദാനം നൽകിയാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപയ്ക്ക് മുപ്പതിനായിരം രൂപ വരെ വാർഷിക ലാഭമാണ് വാഗ്ദാനം നൽകിയത്.
പ്രവാസികളും സ്ത്രീകളുമാണ് തട്ടിപ്പിന് ഇരകളായവരിൽ അധികവും. ജില്ലയിൽ നിന്ന് മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
ഇടനിലക്കാരെ പ്രതിയാക്കി വളാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രവാസികളെ ഉദ്ദേശിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്