ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തെ തുടർന്ന് ഉയരുന്ന ആശങ്കകൾക്കിടെ വിശദീകരണവുമായി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. റോയിയുടെ മരണം കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിലെ കാര്യങ്ങൾ മാത്രമാണ് റോയി കൈകാര്യം ചെയ്തിരുന്നതെന്നും കേരളത്തിലെ മുഴുവൻ പദ്ധതികളുടെയും ചുമതല തനിക്കാണെന്നും ജോസഫ് പറഞ്ഞു. ഗ്രൂപ്പിന് ആരുടെയും കള്ളപ്പണമില്ലെന്നും ഇഡി അല്ലെങ്കിൽ സിബിഐ അന്വേഷണങ്ങളൊന്നും നേരിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില യൂട്യൂബ് ചാനലുകൾ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, മരിച്ച ശേഷവും റോയിയെ വേട്ടയാടുകയാണെന്നും ജോസഫ് ആരോപിച്ചു. നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം റോയിയുടെ ഞെട്ടിക്കുന്ന മരണത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പ് പുറത്തിറക്കുന്ന ആദ്യ ഔദ്യോഗിക പ്രതികരണം എന്ന പ്രത്യേകതയും ടി.എ. ജോസഫിന്റെ പ്രതികരണത്തിന് ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര് ഇടിച്ച് കായിക താരങ്ങള്ക്ക് പരിക്കേറ്റ സംഭവം:
കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്കി; എൻ എം വിജയന്റെ കുടുംബത്തിനെതിരെ കോൺഗ്രസ്